ലൂട്ടയിലെ മൂട്ടകൾ
മുഖവുരക്കും ആമുഖത്തിനുമൊന്നും സമയമില്ല, അല്ലെങ്കിൽത്തന്നെ ആർക്ക് വേണമിതെല്ലാം. അതുപോട്ടെ എത്ര പേർക്കറിയാം അതെന്താണെന്ന്. പുതിയ തലമുറ, അഹോ കഷ്ട്ടം !
ഇതു നിങ്ങൾ വായിച്ചു തീരുമ്പോൾ നിങ്ങൾക്ക് ചിലതെല്ലാം മനസ്സിലാകും അല്ലെങ്കിൽ ചിലത് ഓർമ്മ വരും. അങ്ങനെ മനസ്സിലാകുന്നതും ഓർമ്മിക്കുന്നതും നിങ്ങളെ ചിലപ്പോൾ വേദനിപ്പിക്കുന്നതാകാം, സന്തോഷിപ്പിക്കുന്നതാകാം, അതെന്തു തന്നെയായാലും തുടർന്നുള്ള ജീവിതത്തിൽ നിങ്ങളെ നന്മയിലേക്ക് തളളിവിടുന്നതാകട്ടെ
ലൂട്ടയിലെ ആ പഴയ അന്തേവാസികൾ ഈ പുസ്തകത്തിനും ഒരു പ്രചോദനമാകുന്നു.
മറ്റുളളവരിൽ നിന്ന് നാമോരോരുത്തരെയും വ്യത്യസ്തരാക്കുന്ന ഘടകങ്ങൾ നാം സ്വയം തിരിച്ചറിയണം. അതിൽ നല്ലതെത്ര, മോശമെത്ര, ഇതിനുത്തരം കിട്ടിക്കഴിഞ്ഞാൽ, നാമിതുവരെ സഞ്ചരിച്ചത് എങ്ങോട്ടായിരുന്നു എന്നും, ഇനി എങ്ങോട്ട് സഞ്ചരിക്കണമെന്നും നമുക്ക് അറിയാൻ സാധിക്കും.
തീരാത്ത സംശയങ്ങൾക്കും ചോദ്യങ്ങൾങ്ങൾക്കും ഒരുത്തരവും തരാതെ ഒരു പിടിയും കൊടുക്കാതെ മദ്യപിച്ച് ലക്കുകെട്ട് മദ്യശാലയുടെ മേശയിൽ ചാരി നിൽക്കുന്ന ആളിനെ പോലെ അടുക്കു തെറ്റിയ അലെങ്കിൽ ആരോ തെറ്റിച്ച ലൂട്ട സർവ്വ വിഴുപ്പും പേറി വഴിയോരത്ത് അങ്ങനെ തന്നെ ഇപ്പോഴും നിൽക്കുന്നു.
തുടരും .....
ഗദ്യഭാഗം
ഖണ്ഡശ്ശ പ്രസിദ്ധീകരണം:
തെറ്റുകൾ ക്ഷമിക്കുക, തിരുത്തുക. അതിനുള്ള അവകാശം ലൂട്ടയിലെ എല്ലാ മറ്റു മൂട്ടകളിൽ നിക്ഷിപ്തം. ലൂട്ടയിലെ ഒരു മൂട്ട മറ്റുള്ള മൂട്ടകൾക്കുവേണ്ടി എഴുതുന്നത്.
ഈ പുസ്തകം അന്നത്തെ എല്ലാ അന്തേവാസികളും പരസ്പരം സഹകരിച്ച്, അവരവരുടെ അനുഭവങ്ങൾ (പങ്കുവക്കാവുന്നതാണെങ്കിൽ മാത്രം) അതിന്റെ എല്ലാ ഭംഗിയും ചേർത്തിണക്കി, അതിന്റെതായ മാന്യതക്കും അന്തസ്സിനും ചേർന്ന വിധം ഇവിടെ എഴുതി ഈ ഗ്രന്ധകാവ്യം പൂർത്തിയാക്കുമെന്ന് വിശ്വസിക്കുന്നു.
എന്ന് ....
